city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | ബുള്ളറ്റ് ബൈകും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Accident
Photo: Arranged
ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു

ചെറുവത്തൂര്‍: (KasargodVartha) ബുള്ളറ്റ് ബൈകും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തുരുത്തി അരിഞ്ചില്‍ ശാഫിയുടെ മകന്‍ ടി എം അബ്ദുർ റഹ്‌മാൻ (25) ആണ് മരിച്ചത്. കാടങ്കോട് കൊട്ടാരം വാതുക്കലില്‍ വെച്ച്  തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. 
 

Accident

അബ്ദുർ റഹ്‌മാൻ വീട്ടിൽ നിന്ന് ചെറുവത്തൂരിലേക്ക് പോകുന്നതിനിടെ മടക്കര - പയ്യന്നൂർ റൂടിലോടുന്ന പുഴക്കര ബസും ബുള്ളറ്റ് ബൈകും കുട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

മൊബൈൽ ഫോൺ ഷോപ്പ് ടെക്നീഷ്യനായിരുന്നു മരിച്ച അബ്ദുർ റഹ്‌മാൻ. മൃതദേഹം പോസ്റ്റ് മോർടം  നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia