കണ്‍സ്ട്രക്ഷന്‍ കമ്പനി സൂപ്പര്‍വൈസറെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jul 25, 2012, 12:46 IST
പുല്‍പ്പള്ളിയിലെ സൈനുദ്ധീന്‍-ഫാത്തിമ ദമ്പതികളുടെ മകനാണ് നവാസ്. കൂടെയുള്ള രണ്ട് ജോലിക്കാരോടൊപ്പം ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു നവാസ്. രാവിലെ കൂടെയുള്ളവര്‍ ജോലിക്ക് പോവുകയും ചെയ്തിരുന്നു. ഇവര്‍ പണിസ്ഥലത്ത് നവാസിനെ കാത്തിരുന്നിട്ടും കാണാത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കാത്തതിനാല്‍ ലോഡ്ജില്‍ വന്ന് നോക്കിയപ്പോഴാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൃദയാഘാതം മൂലം മരണം സംഭവിച്ചതായാണ് സംശയിക്കുന്നത്. കാസര്‍കോട്ടെ സപ്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൂപ്പര്‍ വൈസറാണ് നവാസ്. അഞ്ച് വര്‍ഷമായി കാസര്‍കോട്ട് താമസിച്ച് ജോലി ചെയ്തു വരികയാണ്. ഭാര്യ സുഹ്റ. മക്കള്‍: സൈനുദ്ദീന്‍, ഫാത്തിമ, ഷെഫീഖ്, ഷബാന. മരുമകന്: റഷീദ്. കാസര്‍കോട് ടൗണ്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ വയനാട്ടില്‍ നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.
Keywords: Kasaragod, Youth, Lodge, Obituary