Obituary | യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Updated: Aug 3, 2024, 13:46 IST
Photo: Arranged
ശനിയാഴ്ച ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും
കുമ്പള: (KasargodVartha) യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെർവാഡ് കടപ്പുറത്തെ പരേതരായ ഇസ്മാഈൽ- നഫീസ ദമ്പതികളുടെ മകൻ അശ്‌റഫ് കുക് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഹൃദായാഘാതമെന്നാണ് നിഗമനം.
ഭാര്യ: ഖദീജ. മക്കൾ സദ, റിയാൻ, റിംശാദ് (മൂവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ഹനീഫ്, അബൂബകർ, റഫീഖ്, മൈമൂന, സുഹ്റ, ഖദീജ, ആഇശ, പരേതരായ കരീം, കബീർ, ആമിന, റൈഹാന.
ശനിയാഴ്ച ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. നിര്യാണത്തിൽ പിഎസ് സി പെർവാർഡ്, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.