ബൈക്കപകടത്തിലെ പരിക്ക് കാര്യമാക്കാതിരുന്ന യുവാവ് മണിക്കൂറുകള്‍ക്കുശേഷം മരിച്ചു
Mar 19, 2014, 11:48 IST
കാസര്‍കോട്: ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മണിക്കൂറുകള്‍ക്കു ശേഷം മരിച്ചു. മന്നിപ്പാടി ഗണേഷ് നഗര്‍ ലക്ഷം വീട് കോളനിയിലെ ഉമേഷ് - രേവതി ദമ്പതികളുടെ മകന്‍ സന്തോഷ്(24) ആണ് മരിച്ചത്. ആശാരിപ്പണിക്കാരനായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ദേവറടുക്ക റോഡിലാണ് അപകടമുണ്ടായത്. അഡൂര്‍ ക്ഷേത്രത്തില്‍ ഉത്സവം കണ്ട് മടങ്ങുമ്പോള്‍ സന്തോഷ് സഞ്ചരിച്ച ബൈക്കില്‍ എതിര്‍ഭാഗത്തു നിന്നു വന്ന ബൈക്ക് കൂട്ടി മുട്ടുകയായിരുന്നു.
എന്നാല്‍ അപകടത്തില്‍ കാര്യമായ പരിക്കൊന്നും പറ്റിയിട്ടില്ലെന്നു പറഞ്ഞ് സന്തോഷ് ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കാതെ വീട്ടില്‍ പോയി കിടന്നുറങ്ങുകയായിരുന്നു.
തുടര്‍ന്ന് രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട സന്തോഷിനെ മുള്ളേരിയയിലെയും
കാസര്‍കോട്ടേയും സ്വകാര്യാശുപത്രികളില്‍ കൊണ്ടുപോയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. സഹോദരങ്ങള്‍: സന്ദീപ്, സുമലത.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ഗുണ്ടകള്‍ക്കെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം 'കാപ്പ' ചുമത്തും
Keywords: Santhosh,Youth dies in bike accident, Kasaragod, Injured, Mulleria, Hospital, Treatment, Brothers, Obituary, Kerala.