ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Dec 25, 2016, 11:03 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 25/12/2016) എടാട്ട് ദേശീയപാതയില്‍ ബസും സ്‌കൂട്ടറും കുട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പൊറോപ്പാട് കണ്ണങ്കൈയിലെ എ കെ ഫൈസല്‍ (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അബ്ദുര്‍ റഹിമാന്‍ (23) പരിക്കുകളോടെ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെ എടാട്ട് ദേശീയ പാതയിലാണ് അപകടം.
പയ്യന്നൂരില്‍ നിന്നും മണ്ടൂരിലേക്ക് വിവാഹ സല്‍ക്കാരത്തിനായി സുഹൃത്തിനേയും കൂട്ടി സ്‌കൂട്ടറില്‍ പോകവെ എതിരെ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഫൈസലിനെ പരിസര വാസികള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപെട്ടു.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പോസ്റ്റ് മോര്‍ട്ടത്ത് ശേഷം ഞായറാഴ്ച 12 മണിയോടെ ഖബറടക്കും. എ കെ ഫാത്വിമയുടേയും ഷാഹുല്‍ ഹമീദിന്റെയും മകനാണ്. സഹോദരി ഫര്‍സാന വിദേശത്തായിരുന്ന ഫൈസല്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്.

Keywords: Trikaripur, Kasaragod, Kerala, Obituary, Bus Accident, Injured, Bike Accident, Youth ides in bike accident, Youth dies in bike accident