ബൈക്ക് ഓട്ടോയിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തേക്ക് കെ എസ് ആര്‍ ടി സി ബസ് കയറി ദാരുണാന്ത്യം
Oct 27, 2018, 12:01 IST
ഉപ്പള: (www.kasargodvartha.com 27.10.2018) ബൈക്ക് ഓട്ടോയിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തേക്ക് കെ എസ് ആര്‍ ടി സി ബസ് കയറി ദാരുണാന്ത്യം. ബങ്കര മഞ്ചേശ്വരം സ്വദേശി അബ്ദുര്‍ റഹ്മാന്‍ - റുഖിയ ദമ്പതികളുടെ മകന്‍ ബദറുദ്ദീന്‍ (26) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.50 മണിയോടെ ഉപ്പള ഹിദായത്ത് നഗര്‍ ദേശീയപാതയിലാണ് അപകടം നടന്നത്.
മംഗ്ലൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു ബൈക്കും ഓട്ടോയും ബസും. ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് യുവാവ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ വന്ന കെ എസ് ആര്‍ ടി സി മലബാര്‍ ബസ് യുവാവിന്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു.
യുവാവ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ് ബദറുദ്ദീന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badarudheen, Uppala, Accident, Bike-Accident, Death, Obituary, News, Kasaragod, Top-Headlines, Youth dies in Bike accident
< !- START disable copy paste -->