 |
Basheer |
കുമ്പള: വഴിനടന്നുപോകുകയായിരുന്ന യുവാവ് ടെമ്പോവാനിടിച്ച് മരിച്ചു. കുമ്പള ആരിക്കാടി കടവത്തെ മുഹമ്മദ് കുഞ്ഞി- ആയിഷാബി ദമ്പതികളുടെ മകന്‍ ബഷീര്‍(32) ആണ് മരിച്ചത്. ഞായാറാഴ്ച വൈകീട്ട് 3.30ന് കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപം ദേശീയപാതയ്ക്കരികിലൂടെ നടന്നുപോകുകയായിരുന്ന ബഷീറിനെ അമിത വേഗതയില്‍ വന്ന ടെമ്പോവാനിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 7 മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: താഹിറ. മക്കള്‍: റിസാന, നൈമാന. അപകടം വരുത്തിയ ടെമ്പോവാന്‍ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Obituary, Accident, Kumbala, Kasaragod