വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
Sep 5, 2012, 21:20 IST
തൃക്കരിപ്പൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തെക്കേ തൃക്കരിപ്പൂര്‍ ഒളവറ മാവിലങ്ങാട്ട് താമസിക്കുന്ന പൈതലേന്‍ സാജനാ(32)ണ് മരിച്ചത്. രാമന്തളി ടെലഫോണ്‍ എക്സ് ചേഞ്ചില്‍ കരാര്‍ വ്യവസ്ഥയില്‍ തൊഴിലെടുക്കുന്ന കേബിള്‍ ടെക്നീഷ്യനാണ് സാജന്.
തിരുവോണ ദിവസം രാത്രിയാണ് അപകടം നടന്നത്. പയ്യന്നൂര്‍ പുഞ്ചക്കാട്ട് വെച്ച് നടന്നു പോവുകയായിരുന്ന സാജനെ പിന്നില്‍ നിന്നും അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സി. ശങ്കരന്-പൈതലേയന്‍ സൗമിനി ദമ്പതികളുടെ മകനാണ്. സുരേഷ്, പ്രയേഷ്, സനീഷ് എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Obituary, Trikaripur, Accident, Youth, Kasaragod, Kerala, Sajan