കീഴൂരില്‍ നിന്നും തഞ്ചാവൂറിലേക്ക് പുറപ്പെട്ട യുവാവ് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് മരിച്ചു
Jan 29, 2015, 13:04 IST
മേല്‍പറമ്പ്: (www.kasargodvartha.com 29/01/2015) കീഴൂരില്‍ നിന്നും തമിഴ്‌നാട്ടിലെ തഞ്ചാവൂറിലേക്ക് പുറപ്പെട്ട യുവാവ് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് മരിച്ചു. കീഴൂരില്‍ താമസക്കാരനായ തഞ്ചാവൂര്‍ സ്വദേശിയായ കുമാര്‍ (39) ആണ് മരിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴൂരിലെത്തിയ കുമാര്‍ ഇവിടെ വിവാഹം കഴിച്ച് സ്ഥിര താമസമാക്കിയിരുന്നു. ബുധനാഴ്ച തഞ്ചാവൂറിലേക്കാണെന്ന് പറഞ്ഞ് കീഴൂരില്‍ നിന്നിറങ്ങിയ കുമാര്‍ അവിടെ ബസിടിച്ച് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.
വിവരമറിഞ്ഞ് കീഴൂരിലുള്ള ബന്ധുക്കള്‍ തഞ്ചാവൂറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭാര്യ: കീഴൂരിലെ ശാന്ത. മക്കള്‍: സംഗീത, സഞ്ജു.

Keywords : Melparamba, Kizhur, Accident, Death, Obituary, Kasaragod, Kerala, Bus, Kumar, Thanjavur.