പനത്തടിയില്‍ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Aug 2, 2016, 20:52 IST
പാണത്തൂര്‍: (www.kasargodvartha.com 02/08/2016) പനത്തടിയില്‍ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പനത്തടി നെല്ലിത്തോട്ടെ ജനാര്‍ദനന്റെ മകന്‍ റജിന്‍ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പനത്തടി സെന്റ് ജോസഫ് ചര്‍ച്ചിന് സമീപമായിരുന്നു അപകടം.
റജിന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും കാഞ്ഞങ്ങാട് നിന്ന് പാണത്തൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ റജിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറുപനത്തടിയിലെ വാടക വീട്ടിലായിരുന്നു റജിനും കുടുംബവും താമസിച്ചിരുന്നത്.
ഭാര്യ: അനിത. സഹോദരങ്ങള്‍: രമ്യ, രശ്മി.
Keywords : Panathur, Obituary, Youth, Auto-rickshaw, Kasaragod, Hospital, Bus, Rejin.