എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു
Feb 23, 2018, 15:28 IST
ബോവിക്കാനം: (www.kasargodvartha.com 23.02.2018) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. ബാവിക്കര നുസ്രത്ത് നഗറിലെ പരേതനായ ബി.കെ അബ്ദുല്ലയുടെ മകനും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനുമായ ഖാലിദ് (37) ആണ് ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത്. ദേളിയിലെ ഭാര്യവീട്ടില്‍നിന്നു ജോലി സ്ഥലത്തേക്ക് എത്തിച്ചേരാനായി ചെര്‍ക്കള അല്ലാമ ഇഖ്ബാല്‍ നഗറില്‍ ബസിറങ്ങി റോഡ്മുറിച്ച ്കടക്കവെയാണ് ബദിയഡുക്ക ഭാഗത്ത്‌നിന്നും കാസര്‍കോട് ഭാഗത്തേക്ക് വന്ന കെ എല്‍ 60 6730 നമ്പര്‍ ടിപ്പര്‍ ലോറി ഇടിച്ചു തെറിപ്പിച്ചത്. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bovikanam, Kerala, News, Accidental-Death, Obituary, Tipper lorry, Youth dies in accident.
< !- START disable copy paste -->
ഭാര്യ: റാബിയ, മാതാവ്: ആസ്യ. ആയിഷത്ത് ഷിഫാന ഏക മകളാണ്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുള്‍ഖാദര്‍ ഹാരിഫ്, ബദ്‌റുദ്ദീന്‍, സിദ്ദീഖ്, പരേതനായ ശാഫി, ജുവൈരിയ, മിസ് രിയ.
ഖബറടക്കം കാസര്‍കോട് താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബാവിക്കര ജമാഅത്ത് ഖബര്‍സ്ഥാനില്‍
Keywords: Kasaragod, Bovikanam, Kerala, News, Accidental-Death, Obituary, Tipper lorry, Youth dies in accident.