കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ബന്ധുവിന് ഗുരുതരം
Feb 15, 2017, 09:57 IST
ചെറുവത്തൂര്‍: (www.kasargodvartha.com 15/02/2017) ദേശീയ പാതയില്‍ പിലിക്കോട് മട്ടലായിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. പുത്തരിയടുക്കം സ്വദേശി സന്തോഷ്കുമാര്‍ (32) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സന്തോഷ് കുമാറിന്റെ ബന്ധു പരപ്പയിലെ ഉണ്ണികൃഷ്ണനാണ് ഗുരുതരമായി പരുക്കേറ്റത്. ഉണ്ണികൃഷ്ണനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും ചന്തേര പോലീസും ചേര്‍ന്നാണ് കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പസമയം ഗതാഗതം സ്തംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, kasaragod, Kerala, Accident, Obituary, Youth dies in accident, Sathoshkumar
Keywords: Cheruvathur, kasaragod, Kerala, Accident, Obituary, Youth dies in accident, Sathoshkumar