ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടമുണ്ടായത് അനുജനെ സ്‌കൂളില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ
Feb 24, 2018, 12:03 IST
ബന്തിയോട്: (www.kasargodvartha.com 24.02.2018) ഐറിസ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കപ്പല്‍ ജീവനക്കാരന് ദാരുണാന്ത്യം. ബന്തിയോട് ടൗണിലെ ശശിധരന്‍- ജയശ്രീ ദമ്പതികളുടെ മകന്‍ ഹരീഷ് (29) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ബന്തിയോട് മള്ളങ്കൈ ദേശീയപാതയിലാണ് അപകടമുണ്ടായത്. ഹരീഷ് സഞ്ചരിച്ച ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന ഐറിസ് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഹരീഷ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അനുജനെ സ്‌കൂളില്‍ കൊണ്ട് വിട്ട് മടങ്ങുകയായിരുന്നു ഹരീഷ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ബന്തിയോട്ടെ റേഷന്‍ വ്യാപാരിയാണ് ശശിധരന്‍. കപ്പല്‍ ജീവനക്കാരനാണ് മരിച്ച ഹരീഷ്.
Keywords: Kasaragod, Kerala, news, Bandiyod, Accident, Accidental-Death, Obituary, Youth dies in Accident < !- START disable copy paste -->
ഗുരുതരമായി പരിക്കേറ്റ ഹരീഷ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അനുജനെ സ്‌കൂളില്‍ കൊണ്ട് വിട്ട് മടങ്ങുകയായിരുന്നു ഹരീഷ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ബന്തിയോട്ടെ റേഷന്‍ വ്യാപാരിയാണ് ശശിധരന്‍. കപ്പല്‍ ജീവനക്കാരനാണ് മരിച്ച ഹരീഷ്.
Keywords: Kasaragod, Kerala, news, Bandiyod, Accident, Accidental-Death, Obituary, Youth dies in Accident