city-gold-ad-for-blogger

മൊബൈല്‍ ഫോണില്‍ സംസാരിച്ച് പോകുന്നതിനിടയില്‍ യുവാവ് തീവണ്ടിതട്ടി മരിച്ചു


മൊബൈല്‍ ഫോണില്‍ സംസാരിച്ച് പോകുന്നതിനിടയില്‍ യുവാവ് തീവണ്ടിതട്ടി മരിച്ചു
Satheeshan
കാസര്‍കോട്: കടയില്‍ നിന്ന് സാധനം വാങ്ങി മൊബൈല്‍ ഫോണില്‍ സംസാരിച്ച് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ യുവാവ് തീവണ്ടിതട്ടി മരിച്ചു. നെല്ലിക്കുന്ന് ബങ്കരകുന്നിലെ പരേതരായ കൃഷ്ണന്‍-കമല ദമ്പതികളുടെ മകന്‍ എന്‍. കെ സതിശന്‍(45) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 7.30 മണിയോടെയാണ് സംഭവം. സെന്‍ട്രിംങ് തൊഴിലാളിയായ സതീഷന്‍ ജോലി കഴിഞ്ഞ് വന്ന് റെയില്‍വേ ലൈനിനു സമീപത്തെ കടയില്‍ നിന്നും സാധനം വാങ്ങി തിരിച്ച് വീട്ടിലേക്ക് നടന്നുവരുന്നതിനിടിയല്‍ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്സ്പ്രസ് ഇടിച്ചാണ് തല്‍ക്ഷണം മരിച്ചത്.

ഭാര്യ: അനിത. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലും എ.യു.പി സ്കൂളിലെ നാലാക്ളാസ് വിദ്യാര്‍ത്ഥി അനീഷ, രണ്ടാംക്ളാസ് വിദ്യാര്‍ത്ഥി സ്നേഹ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: മോഹനന്‍(സിപിഎം കാസര്‍കോട് ലോക്കല്‍ കമ്മിറ്റി അംഗം), ഭാസ്കരന്‍, രത്നാകരന്‍, ഗണേഷന്‍, സുധാകരന്‍, സത്യാവതി. കാസര്‍കോട് ടൌണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രി പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Mobile Phone, Youth dies, Hit train, Nellikunnu, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia