Tragedy | സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തിയ യുവാവിന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം
Sep 6, 2024, 11:31 IST
Representational Image Generated by Meta AI
മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട്: (KasargodVartha)) തിരുവമ്പാടിയില്‍ ആശുപത്രിയിലെത്തിയ യുവാവിന് വൈദ്യുതാഘാതമേറ്റ് (Electrocuted) ദാരുണാന്ത്യം.
പുതിയകുന്നേല്‍ അബിന്‍ ബിനുവാണ് (Abin Binu-26) മരിച്ചത്. ആശുപത്രിയിലെ കാന്റീന് സമീപത്തുള്ള ചെടിയില്‍ കെട്ടിയിരുന്ന വയറില്‍നിന്നു അബിന് വൈദ്യുതാഘാതമേറ്റുവെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാത്രി സുഹൃത്തിനെ കാണാന്‍ കരിങ്കുറ്റിയിലെ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു ദാരുണ സംഭവം. വൈദ്യുതാഘാതമേറ്റ യുവാവ് സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#KeralaAccident #Electrocuted #HospitalTragedy #RIP #Thiruvambady #LocalNews