കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി
Updated: Jun 1, 2025, 14:06 IST

Photo: Arranged
● ദേശീയപാത 66-ൽ രാഗം ജംഗ്ഷന് സമീപം അപകടം.
● വെള്ളിയാഴ്ചയായിരുന്നു അപകടം നടന്നത്.
● മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം.
● കാറിലുണ്ടായിരുന്ന പ്രജ്വാൾ, പ്രീതം ചികിത്സയിൽ.
● വോർക്കാടി തോക്കെ സ്വദേശിയാണ് കെൽവിൻ ഡിസൂസ.
മംഗളൂരു: (KasargodVartha) മഞ്ചേശ്വരത്ത് ദേശീയപാത 66-ൽ രാഗം ജംഗ്ഷന് സമീപം ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ഞായറാഴ്ച രാവിലെ മരിച്ചു.
വോർക്കാടി തോക്കെ സ്വദേശി സിപ്രിയൻ ഡിസൂസയുടെ മകൻ കെൽവിൻ ഡിസൂസ (18) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അപകടം.
കാറിലുണ്ടായിരുന്ന പ്രജ്വാൾ (24), പ്രീതം (19) എന്നിവർ പരിക്കേറ്റ് മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: An 18-year-old, Kelvin D'Souza, critically injured in a car-bus collision on NH-66 in Manjeshwar, succumbed to his injuries in a Mangaluru hospital.
#ManjeshwarAccident, #RoadSafety, #KeralaNews, #AccidentUpdate, #TragicLoss, #NH66