city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Ranjith
പെരിയ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുല്ലൂര്‍ ചാലിങ്കാല്‍ ദേശീയപാതയില്‍ ഇറക്കത്തിലാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് റോട്ടറി സ്‌കൂളിന് സമീപം കാട്ടുകുളങ്ങരയിലെ രഞ്ജിത്ത് (25) ആണ് മരിച്ചത്. സുകുമാരന്‍- രമണി ദമ്പതികളുടെ മകനാണ്. 


വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ പുല്ലൂരില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന രഞ്ജിത്തിന്റെ ബൈക്കില്‍ കാഞ്ഞങ്ങാട്ടു നിന്നുവരുകയായിരുന്ന കോഴിലോറിയിടിക്കുകയായിരുന്നു. രഞ്ജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു.

നിര്‍ത്താതെ പോയ ലോറിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഗള്‍ഫിലായിരുന്ന രഞ്ജിത്ത് മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തയത്. സഹോദരങ്ങള്‍: രജനി, രജിത, രഞ്ജിഷ. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധക്കള്‍ക്ക് വിട്ടുകൊടുത്തു. ഹൊസ്ദുര്‍ഗ് പോലീസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

Keywords:  Youth dies, Dike accident, Chalingal, Periya, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia