മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് ചികിത്സക്കിടയില്‍ മരിച്ചു
Apr 2, 2012, 15:06 IST
മഞ്ചേശ്വരം: മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മൊര്ട്ടന കളിയൂറിലെ ഉജിറ ഹൗസില്‍ രാമചന്ദ്രന്(41)ആണ് മരിച്ചത്. ഭാരത് ബീഡി കമ്പനിയില്‍ ജീപ്പ് ഡ്രൈവറായിരുന്നു. കഴിഞ്ഞ മാസം വീട്ടിനടുത്തുള്ള മരം വെട്ടുന്നതിനായി കയറിയപ്പോള്‍ വീണതായിരുന്നു. മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലാരിക്കെയാണ് അന്ത്യമുണ്ടായത്. കൊറഗപ്പയുടെയും കമലയുടെയും മകനാണ്. ഭാര്യ: ഹേമ. മകന്: കാര്‍ത്തിക്. സഹോദരങ്ങള്‍: ഗോപാല, വിശ്വനാഥ, സരസ്വതി, വിശാലാക്ഷി.
Keywords: Obituary, Manjeshwaram, Youth