കുത്തിവെപ്പിനെ തുടര്‍ന്ന് ഐ.എന്‍.ടി.യു.സി പ്രവര്ത്തകന് ആശുപത്രിയില്‍ മരിച്ചു
Aug 18, 2012, 11:39 IST
ശനിയാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുത്തിവെപ്പ് നല്കി. കുത്തിവെപ്പ് നല്കിയ ഉടനെ തളര്‍ന്ന് വീണ അനില്‍കുമാറിനെ ഉടന്‍ തന്നെ ഐ.സി.യു. വിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ 6.30 മണിയോടെ മരണപ്പെട്ടു. അഞ്ചു മണിക്ക് ബന്ധുവിനെ കാണാന്‍ അനുവദിച്ചിരുന്നു. അപ്പോഴേക്കും തീര്‍ത്തും അവശനിലയിലായിരുന്നു അനില്‍കുമാറെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിഹാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ട് പോകും. പി.കുഞ്ഞിരാമന് നായര്‍-അമ്മാളുഅമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രസീത. സഹോദരങ്ങള്‍: ബാലകൃഷ്ണന്, ശശികല, ലീല, സാവിത്രി.
Keywords: Kasaragod, Hospital, Kerala, Poinachi, Obituary, I.N.T.U.C, Ponnathadukka