പള്ളിക്കരയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു
Sep 29, 2014, 12:23 IST
ബേക്കല്‍: (www.kasargodvartha.com 29.09.2014) പള്ളിക്കരയില്‍ യുവാവിനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. മധുര സ്വദേശി കണ്ണനാണ് (42) മരിച്ചത്. തിങ്കളാഴ്ച രാവിലെ കോട്ടിക്കുളത്തിനും പള്ളിക്കരയ്ക്കും ഇടയിലാണ് യുവാവിനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അബദ്ധത്തില്‍ ട്രെയിന്‍തട്ടിയതാണെന്ന് കരുതുന്നു.
വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അബദ്ധത്തില്‍ ട്രെയിന്‍തട്ടിയതാണെന്ന് കരുതുന്നു.