എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു; കുടുംബത്തിന്റെ അത്താണിയായിരുന്ന യുവാവിന്റെ മരണം വീട്ടുകാരെ കണ്ണീരിലാഴ്ത്തി
Sep 4, 2015, 11:33 IST
കുമ്പള: (www.kasargodvartha.com 04/09/2015) എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കോട്ടേക്കാര്‍ കബീര്‍ കോളനിയിലെ പരേതനായ സുന്ദര- കല്ല്യാണി ദമ്പതികളുടെ മകന്‍ സഞ്ജീവ (38)യാണ് മരിച്ചത്. എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മരണം സംഭവിക്കുകായയിരുന്നു.
കൂലിപ്പണിക്കാരനായ സഞ്ജീവ കുടുബത്തിന്റെ ഏക അത്താണിയായിരുന്നു. 70 വയസ് പ്രായമായ മാതാവും കിടപ്പിലായ സഹോദരന്‍ ജയന്റെ ഏക ആശ്രയമായിരുന്നു സഞ്ജീവ. യുവാവിന്റെ വിയോഗം കുടുംബത്തിനെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. 10 വയസുള്ളപ്പോള്‍ പുഴയില്‍ കുളിക്കാന്‍ പോയ ജയന്‍ പേടിക്കുകയും പിന്നീട് ശരീരം കുഴയുകയുമായിരുന്നു. പിന്നീട് പലതര ചികിത്സ നടത്തിയെങ്കിലും ജയനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചില്ല. ഇനിയുള്ള കാലം എങ്ങനെ ജീവിക്കുമെന്നറിയാതെ കണ്ണീരോടെ പകച്ചു നില്‍ക്കുകയാണ് കുടുംബം.
Keywords: Youth dies after Leptospirosis, Kasaragod, Kerala, Death, Obituary, Koolikkad.
Advertisement: