മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; ഏക ആണ്‍തരിയായിരുന്ന യുവാവിന്റെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി.
Jan 13, 2016, 11:33 IST
കുമ്പള: (www.kasargodvartha.com 13/01/2016) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാല്‍ ബണ്ണാത്തം കടവിലെ സജിന്‍ കുമാര്‍ (22) ആണ് മരിച്ചത്. രാമന്‍-ശോഭ ദമ്പതികളുടെ മകനാണ്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് കുമ്പളയിലെ ആശുപത്രി പ്രവേശിപ്പിച്ച സജിന്‍ കുമാറിന്റെ നില ഗുരുതരമായതിനാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. കാസര്‍കോട്ടെ വസ്ത്രക്കടയില്‍ സെയില്‍സ്മാനായി ജോലിചെയ്തുവരികയായിരുന്നു. സഹോദരങ്ങള്‍: ഭാരതി, രമ്യ, മിനികുമാരി, ഹര്‍ഷിത. ഏക ആണ്‍തരിയായിരുന്ന യുവാവിന്റെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി.

Keywords: kasaragod, Kerala, Death, Obituary, Youth, hospital, Youth dies after jaundice.