അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചെങ്കല്‍ തൊഴിലാളി മരിച്ചു
Apr 4, 2016, 08:00 IST
ബദിയഡുക്ക: (www.kasargodvartha.com 04/04/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചെങ്കല്‍ തൊഴിലാളി മരിച്ചു. എതിര്‍ത്തോട്ടെ അബ്ദുല്‍ ഖാദര്‍ (39) ആണ് മരിച്ചത്. അബ്ദുല്ല- ആസ്യുമ്മ ദമ്പതികളുടെ മകനാണ്. മാന്യയിലെ ചെങ്കല്‍ തൊഴിലാളിയാണ് ഖാദര്‍.
കരള്‍ രോഗം ബാധിച്ച ഖാദറിന് കഴിഞ്ഞ ദിവസം അസഹനീമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമാണെന്നും മംഗളൂരുവിലേക്ക് മാറ്റണമെന്നും ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ ഖാദര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭാര്യ: സാഹിറ. സഹോദരങ്ങള്‍: ഷാഫി, ഖദീജ, സുമയ്യ, സാഹിറ.

Keywords: Badiyadukka, Kasaragod, Kerala, Death, Treatment, Youth dies after illness.