അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Apr 2, 2019, 00:29 IST
കളനാട്: (www.kasargodvartha.com 01.04.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാത്തങ്കൈയിലെ പരേതനായ അബ്ദുര്‍ റഹ് മാന്റെ മകന്‍ അബൂബക്കര്‍ (38) ആണ് മരിച്ചത്.
വയറുവേദനയെതുടര്‍ന്ന് ആദ്യം രണ്ടാഴ്ചയോളം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലും ആശുപത്രികളിലായി ചികിത്സയിലായിരുന്നു.
10 ദിവസം മുമ്പാണ് അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെവെച്ച് വയറ്റില്‍ മുഴയുള്ളതായി കണ്ടെത്തി. അപ്പോഴേക്കും തുടര്‍ ചികിത്സ നടത്താന്‍ കഴിയാത്തവിധം ആരോഗ്യം മോശമായിരുന്നു. വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.
അബൂബക്കറിന്റെ ആകസ്മികമായ മരണം നാടിനെ കണ്ണീരിലാഴ്ത്തി. പറക്കമുറ്റാത്ത നാല് കുട്ടികളെ തനിച്ചാക്കിയാണ് അബൂബക്കര്‍ യാത്രയായത്. മൃതദേഹം ചാത്തങ്കൈയിലെ വീട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. അലമുറയിട്ട് കരയുന്ന ഭാര്യയേയും പിഞ്ചുകുഞ്ഞുങ്ങളേയും ആശ്വസിപ്പിക്കാന്‍ കഴിയാതെ എല്ലാവരും നിസ്സഹായരായിരുന്നു.
അബൂബക്കറിന്റെ ആദ്യ ഭാര്യ കോട്ടിക്കുളത്തെ ജാസ്മിന്‍ ഇരട്ട പ്രസവത്തിനിടെ രണ്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. പിന്നീട് ചട്ടഞ്ചാലിലെ ശാക്കിറയെ രണ്ടാം വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ മക്കളില്ല. അബൂബക്കറിന്റെ ആദ്യ ബന്ധത്തില്‍ ഇരട്ടകുട്ടികളെ കൂടാതെ മറ്റു രണ്ടുമക്കളുണ്ട്.
മക്കള്‍: ഐനാഫ് (എട്ട്), മുഹമ്മദ് (ആറ്), സഹല്‍ (രണ്ട്), സുഹൈല്‍ (രണ്ട്). മാതാവ് ചാത്തങ്കൈയിലെ സൈനബ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അഹ് മദ്, ഹസൈനാര്‍, റഫ്‌സല്‍, ആമിന, ആഇശ, ഹാജറ, ഖദീജ, റംസീന, ഫസീല, ഖൈറുന്നിസ. സഹോദരങ്ങളായ അഹ് മദും ഹസൈനാറും ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എത്തിയശേഷം മൃതദേഹം 12 മണിയോടെ മേല്‍പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kalanad, Obituary, news, Chathangai Aboobacker passes away, Youth dies after illness