കെട്ടിടത്തില്‍നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു; മരിച്ചത് ബസിടിച്ച് ഭര്‍തൃമതി മരിച്ച കേസില്‍ അറസ്റ്റിലായ ഡ്രൈവറുടെ മകന്‍
Jul 30, 2015, 11:42 IST
ബദിയടുക്ക: (www.kasargodvartha.com 30/07/2015) ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട്ട് ഭര്‍തൃമതി ബസിടിച്ച് മരിച്ച കേസില്‍ അറസ്റ്റിലായ ബസ് ഡ്രൈവറുടെ മകന്‍ മംഗളൂരു ആശുപത്രിയില്‍വെച്ച് മരിച്ചു. ഇതേദിവസം കെട്ടിടത്തില്‍നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച നീര്‍ച്ചാലിലെ രാജ എന്ന മഹാലിംഗേശ്വരയുടെ മകന്‍ സുബ്രഹ്മണ്യന്‍ (22) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെ നീര്‍ച്ചാല്‍ ടൗണിലെ ഒരു വീടിന്റെ കോണ്‍ക്രീറ്റ് ജോലിക്കിടെയാണ് സുബ്രഹ്മണ്യന് ഒന്നാം നിലയില്‍നിന്നും വീണ് ഗുരുതരമായി പരിക്കേറ്റത്. ഈ വിവരം ബന്ധുക്കള്‍ ബസ് ഓടിച്ചുകൊണ്ടിരിക്കുകയായിരുന്ന മഹാലിംഗേശ്വരയെ അറിയിച്ചിരുന്നു. ഇതിന് ശേഷം മഹാലിംഗേശ്വരയ്ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുവെന്നും ഇതാണ് ഭര്‍തൃമതി മരിക്കാനിടയായ അപകടത്തിന് കാരണമായതെന്നുമാണ് കരുതപ്പെടുന്നത്.
ത്രിവേണിയാണ് മാതാവ്. സഹോദരങ്ങള്‍: സന്ദീപ്, പ്രദീപ്, സുജാത. യുവാവ് കെട്ടിടത്തില്‍നിന്നും വീണ് മരിക്കാനിടയായ സംഭവത്തില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords : Subramanyan, Badiyadukka, Obituary, Accident, Injured, Hospital, Treatment, Youth dies after falling injury, Advertisement Malabar Wedding.