തീവണ്ടിയില്‍ നിന്നും തെറിച്ച് വീണ് യുവാവ് മരിച്ചു
Jul 31, 2012, 14:47 IST
ചെറുവത്തൂര്‍: യാത്രക്കിടെ തീവണ്ടിയില്‍ നിന്നും തെറിച്ചു വീണ് യുവാവ് മരണപ്പെട്ടു. കോടോത്ത് അട്ടേങ്ങാനത്തെ കൃഷ്ണന്റെ മകന്‍ സുഭാഷാ(26)ണ് തീവണ്ടിയില്‍ നിന്നും തെറിച്ച് വീണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
തീവണ്ടി യാത്രക്കിടെ സുഭാഷ് ചെറുവത്തൂര്‍ കൊവ്വല്‍ റെയില്‍പ്പാളത്തിലാണ് തെറിച്ചു വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി.
മാതാവ് ഭാനുമതിക്കൊപ്പം ചെറുവത്തൂര്‍ മുണ്ടക്കണ്ടത്താണ് സുഭാഷ് താമസിച്ചു വന്നിരുന്നത്. ഭാനുമതിയുടെ രണ്ടാം ഭര്‍ത്താവിന്റെ മുണ്ടക്കണ്ടത്തെ വീട്ടില്‍ താമസിച്ചു വരുന്നതിനിടെ സുഭാഷ് ഇതിനു മുമ്പ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതിനിടെ സുഭാഷിനെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ടതാണെന്ന പ്രചാരണം നിലനില്‍ക്കുന്നുണ്ടെങ്കിലും പോലീസ് ഇക്കാര്യം നിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Keywords: Fell down from train, Youth died, Cheruvathur, Kasaragod