ജോലിക്കിടെ തെങ്ങില്‍നിന്നും വീണ തൊഴിലാളി മരിച്ചു
Sep 4, 2012, 13:00 IST
ചെറുവത്തൂര്‍: ജോലിക്കിടെ തെങ്ങില്‍നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. നാലിലാംകണ്ടം സ്കൂളിന് സമീപത്തെ പരേതരായ കെ. അപ്പുവിന്റെയും എ.വി. ചിരിയമ്മയുടെയും മകന് എ.വി. രവി (39) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ തെങ്ങില്‍നിന്നും വീഴുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവാഴ്ച പുലര്‍ചയോടെയാണ് മരിച്ചത്.
ഭാര്യ: ഗിരിജ. മക്കള്‍: ദിവ്യ, ദീപേഷ്. സഹോദരങ്ങള്‍ : ദാമോദരന്‍, നാരായണന്, മോഹനന്, സുകുമാരന്‍, കല്യാണി, യശോദ, പത്മിനി.
ഭാര്യ: ഗിരിജ. മക്കള്‍: ദിവ്യ, ദീപേഷ്. സഹോദരങ്ങള്‍ : ദാമോദരന്‍, നാരായണന്, മോഹനന്, സുകുമാരന്‍, കല്യാണി, യശോദ, പത്മിനി.
Keywords: Cheruvathur, Obituary, Kasaragod, Kerala, Ravi