വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് കഷ്ണം ദേഹത്ത് വീണ് യുവാവ് മരിച്ചു
Jan 13, 2018, 11:44 IST
കുറ്റിക്കോല്‍: (www.kasargodvartha.com 13.01.2018) വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് കഷ്ണം ദേഹത്ത് വീണ് യുവാവ് മരിച്ചു. കുറ്റിക്കോല്‍ ചാടകത്തെ ടി. മോഹന (38)നാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാവുങ്കാലിലെ ഒരു വീട്ടില്‍ കോണ്‍ക്രീറ്റ് പൊളിച്ചുമാറ്റുന്നതിനിടയിലാണ് മോഹനന്‍ അപകടത്തില്‍ പെട്ടത്.
താഴെ വീണ മോഹനന് മുകളിലേക്ക് സ്ലാബ് കഷണം വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ ടി. കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: സന്ധ്യ. സഹോദരങ്ങള്‍: ടി. ബാലകൃഷ്ണന്‍, ബാലാമണി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kuttikol, Death, Youth, Obituary, Youth dies after falling from building
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kuttikol, Death, Youth, Obituary, Youth dies after falling from building