പാലത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു
Apr 16, 2015, 15:12 IST
ബദിയടുക്ക: (www.kasargodvartha.com 16/04/2015) സുഹൃത്തുകള്‍ക്കൊപ്പം പാലത്തിന് മുകളില്‍ ഇരിക്കുമ്പോള്‍ താഴെ വീണ് യുവാവ് മരിച്ചു. അഡൂര്‍ ചര്‍ളക്കൈയില്‍ വെങ്കപ്പനായിക് - ലളിത ദമ്പതികളുടെ മകന്‍ ഗണേഷ് (27) ആണ് മരിച്ചത്. ബുധനാഴ്ച എടനീര്‍ ചെമ്മങ്കയ ഗാണികര മൂലയിലാണ് അപകടം. സുഹൃത്തിക്കള്‍ക്കൊപ്പം വിഷു ആഘോഷിക്കാനാണ് ഗണേഷ് എടനീരില്‍ എത്തിയത്.
പാലത്തിന്റെ കൈവരിയില്‍ ഇരിക്കുമ്പോള്‍ ഗണേഷ് താഴേക്ക് വീഴുകയായിരുന്നു. തോട്ടില്‍ വെള്ളം കുറവായതിനാല്‍ പാറയില്‍ തല ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹോദരങ്ങള്‍: സതീശന്‍, ഹരിണാക്ഷി, നളിനാക്ഷി. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പാലത്തിന്റെ കൈവരിയില്‍ ഇരിക്കുമ്പോള്‍ ഗണേഷ് താഴേക്ക് വീഴുകയായിരുന്നു. തോട്ടില്‍ വെള്ളം കുറവായതിനാല്‍ പാറയില്‍ തല ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹോദരങ്ങള്‍: സതീശന്‍, ഹരിണാക്ഷി, നളിനാക്ഷി. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
Keywords: Accident, Obituary, River, Bridge, Kerala, Kasaragod, Badiyadukka, Ganesh, Youth dies after falling from bridge.
Advertisement: