വിഷം കഴിച്ച യുവാവ് വീട്ടുമുറ്റത്ത് കുഴഞ്ഞുവീണു; പിന്നീട് ആശുപത്രിയില്‍ മരിച്ചു
Mar 17, 2016, 10:21 IST
ബദിയടുക്ക: (www.kasargodvartha.com 17/03/2016) വിഷം കഴിച്ച യുവാവ് വീട്ടുമുറ്റത്ത് കുഴഞ്ഞുവീണു. ഉടന്‍ തന്നെ വീട്ടുകാര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. ബദിയടുക്ക കാട്ടുകുക്കെ കൊണാജെയിലെ കുട്ടനായകിന്റെ മകനും കൂലിത്തൊഴിലാളിയുമായ കെ സത്യയാണ് (22) മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിനകത്തെ കിടപ്പുമുറിയില്‍ വെച്ച് വിഷം കഴിച്ച സത്യ വീട്ടുമുറ്റത്തേക്ക് ഓടുകയും ഛര്‍ദ്ദിച്ച് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ സത്യയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ആത്മഹത്യക്കുള്ള കാരണം വ്യക്തമായിട്ടില്ല. പുഷ്പാവതിയാണ് മാതാവ്. രണ്ട് സഹോദരങ്ങളുണ്ട്. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Youth dies after consuming poison, Badiyadukka, Obituary, Kerala, Kasaragod, Sathyan