മധൂരില്‍ യുവാവ് കുളിമുറിയില്‍ പൊള്ളലേറ്റ് മരിച്ചു
Sep 10, 2014, 14:09 IST
കാസര്‍കോട്: (www.kasargodvartha.com 10.09.2014) മധൂരില്‍ കൂലിത്തൊഴിലാളിയായ യുവാവ് കുളിമുറിയില്‍ പൊള്ളലേറ്റ് മരിച്ചു. മധൂര്‍ ചേനക്കോട്ടെ ഗോപാല - പ്രേമ ദമ്പതികളുടെ മകന്‍ കരണാകരനാണ് (32) മരിച്ചത്. ബുധനാഴ്ച പുലര്‍ചെ ആറ് മണിക്ക് കുളിമുറിയില്‍നിന്നും തീപൊള്ളലേറ്റ് ഓടിയ കരുണാകന്‍ തൊട്ടടുത്ത പറമ്പില്‍ വീഴുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12.30 മണിയോടെ മരണം സംഭവിച്ചു. സംഭവം നടക്കുമ്പോള്‍ മാതാവും സഹോദരനും സഹോദരിയും വീട്ടിലുണ്ടായിരുന്നു. ഭാര്യ: ശ്രുതി. മക്കളില്ല. സഹോദരങ്ങള്‍: അരവിന്ദാക്ഷന്‍, മോഹിനി, പുഷ്പ, ഉഷ. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മരണകാരണം വ്യക്തമാല്ല.
Keywords: Obituary, Kasaragod, Madhur, Kerala, Fire, Karunakaran, Youth dies.
Advertisement: