Accident | ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍
കോട്ടയം: (KasargodVartha) റെയിൽവേ സ്റ്റേഷനിൽ (Railway Station) യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി (Found Dead). ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ (Deceased) ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല (Not Yet Been Identified). അപകടത്തെ തുടർന്ന് ട്രെയിൻ 10 മിനിറ്റ് നിർത്തിയിട്ടു.
രാവിലെ 8.15 ന് ഏറ്റുമാനൂരിലെ പഴയ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ചെന്നൈ മെയിൽ ട്രെയിനാണ് (Chennai mail train) ഇയാളെ തട്ടിയത്. ട്രെയിൻ എത്തിയപ്പോൾ ഇയാൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നൽകി. ട്രെയിനിടിച്ച യുവാവ് തൽക്ഷണം മരിച്ചു.
റെയിൽവേ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് അരികിൽനിന്ന് ഒരു എടിഎം കാർഡ് ലഭിച്ചിട്ടുണ്ട്. ഇതിൽ അനിൽകുമാർ എന്നാണ് എഴുതിയിരിക്കുന്നത്. ഇത് മരിച്ചയാളുടേതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)