ബൈക്കിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
May 23, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 23/05/2016) ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ സതീശനാ (36)ണ് മരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം നുള്ളിപ്പാടി ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ സതീശന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പാലക്കാട് സ്വദേശി പരേതനായ തങ്കച്ചന്‍- നളിനി ദമ്പതികളുടെ മകനാണ്. ഭാര്യ: അശ്വിത. മക്കള്‍: സഞ്ജന്‍, സ്‌നേഹ. സഹോദരങ്ങള്‍: സദാശിവന്‍, പൂജ.

Keywords: Kasaragod, Kerala, Youth, Death, Accidental-Death, hospital, Obituary, Youth dies after accident injury.