city-gold-ad-for-blogger

കാറും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞ്ങ്ങാട്: (www.kasargodvartha.com 27.09.2018) കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗ്ലൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടിക്കുളത്തെ പരേതനായ എസ് കെ മുഹമ്മദ് കുഞ്ഞി - ഫാത്വിമ ദമ്പതികളുടെ മകന്‍ എസ് കെ സുല്‍ത്താന്‍ (30) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് സിറ്റി ആശുപത്രിക്ക് സമീപമാണ് സുല്‍ത്താന്‍ സഞ്ചരിച്ച ഹോണ്ട ആക്ടിവ സ്‌ക്കുട്ടറും കാറും കൂട്ടിയിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൂല്‍ത്താന്‍ മംഗളൂരു കെ എം സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
കാറും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഭര്യ: മുംതാസ്. മക്കള്‍: ഫാത്വിമ, ഫൗസിയ, ഫാഹില്‍. സഹോദരങ്ങള്‍: സഫിയ, ദൈന, സറീന, കുല്‍സൂബി, പരേതരായ ഫൗസിയ, മുനീര്‍. സുല്‍ത്താനും കുടുംബവും ഇപ്പോള്‍ പാക്യാരിലാണ് താമസം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ കോട്ടിക്കുളം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
കാറും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: S.K. Sultha, Kanhangad, Accident, Obituary, Injured, Kasaragod, News, Youth dies after accident injury.
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia