ബീച്ചില്‍ പോയി മടങ്ങുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
Jul 23, 2018, 12:18 IST
മഞ്ചേശ്വരം: (www.kasargodvartha.com 23.07.2018) ബീച്ചില്‍ പോയി മടങ്ങുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കുമ്പള ബദ് രിയ നഗര്‍ സ്വദേശിയും മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുറത്ത് താമസക്കാരനുമായ മുഹമ്മദ് അലി (35)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. നാല് സുഹൃത്തുക്കളോടൊപ്പം മഞ്ചേശ്വരത്തെ ബീച്ചില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം. കുഴഞ്ഞുവീണ അലിയെ ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുടുംബസമേതം മലപ്പുറത്താണ് അലി താമസം. കൂലിപ്പണിക്കാരനായ അലി ചെറിയ പെരുന്നാള്‍ കഴിഞ്ഞ ശേഷമാണ് മഞ്ചേശ്വരത്ത് ജോലിക്കായെത്തിയത്. മുഹമ്മദ് ഹനീഫ- അലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: അഫ്‌സല്‍, അഫ്‌സാന, അനസ്, അന്‍സില്‍. ഏക സഹോദരി റഹ് മത്ത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Death, Obituary, Youth, Youth died while returning from Beach
< !- START disable copy paste -->