city-gold-ad-for-blogger

കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര തകര്‍ന്ന് യുവാവ് മരിച്ചു

കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര തകര്‍ന്ന് യുവാവ് മരിച്ചു
Mohammed Ali
കാസര്‍കോട്: പഴയ കോണ്‍ക്രീറ്റ് കെട്ടിടം പൊളിക്കുന്നതിനിടയില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ് യുവാവ് മരിച്ചു. ചൗക്കി ബദര്‍ നഗറിലെ ബീരാന്റെ മകന്‍ മുഹമ്മദലി (24)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. മുഹമ്മദലിക്കൊപ്പമുണ്ടായിരുന്ന ചൗക്കി ബദര്‍ നഗര്‍ സ്വദേശികളായ മുക്താര്‍(18), യൂസഫ്(18), മുനീര്‍(23) എന്നിവരെ പരിക്കുകളോടെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദര്‍ നഗറിലെ പഴയ കടമുറി പൊളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തകര്‍ന്ന് വീണ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മുഹമ്മദലിയെ കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആയിഷയാണ് മാതാവ്. സഹോദരങ്ങള്‍: മിസിരിയ, ഹൈദരലി, അനസ്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. അപകടം നടന്ന സ്ഥലത്തും പരിക്കേറ്റവരെ എത്തിച്ച ആശുപത്രിയിലും നൂറ് കണക്കിന് ആളുകള്‍ തടിച്ച് കൂടിയിരുന്നു.
കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര തകര്‍ന്ന് യുവാവ് മരിച്ചു
കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര തകര്‍ന്ന് യുവാവ് മരിച്ചു
Keywords: Obituary, kasaragod, Youth, കെട്ടിടം, യുവാവ്,  മേല്‍ക്കൂര തകര്‍ന്ന്



Also Read:
ഗള്‍ഫില്‍ നിന്നെത്തിയ മുഹമ്മദലി യാത്രയായത് സഹോദരിയുടെ കല്യാണം കൂടാന്‍ കഴിയാതെ

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia