സഹോദരന്റെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവ് മരണപ്പെട്ടു
Mar 18, 2019, 19:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.03.2019) സഹോദരന്റെ വിവാഹചടങ്ങുകളില്‍ സംബന്ധിക്കാന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവ് മരണപ്പെട്ടു. പള്ളിക്കര പള്ളിപ്പുഴയിലെ പരേതരായ മൂസ-ഫാത്വിമ ദമ്പതികളുടെ മകന്‍ ഷറഫുദ്ദീന്‍ (32)ആണ് മരണപ്പെട്ടത്. അവധി കഴിഞ്ഞ് ഈ മാസം 26ന് ഗള്‍ഫിലേക്ക് തിരിച്ചു പോകാനിരിക്കെ കഴിഞ്ഞ ദിവസം കടുത്ത തലവേദനയെ തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ഷറഫുദ്ദീന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അട്ടേങ്ങാനം സ്വദേശിനിയായ ഭാര്യ ഫാത്വിമത്ത് റുബീന ഗര്‍ഭിണിയാണ്. മകന്‍: മൂത്തല്‍ ആമിന്‍. സഹോദരങ്ങള്‍: സാലി, മജീദ്, മൊയ്തു, കബീര്‍. ഖബറടക്കം പള്ളിപ്പുഴ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
അട്ടേങ്ങാനം സ്വദേശിനിയായ ഭാര്യ ഫാത്വിമത്ത് റുബീന ഗര്‍ഭിണിയാണ്. മകന്‍: മൂത്തല്‍ ആമിന്‍. സഹോദരങ്ങള്‍: സാലി, മജീദ്, മൊയ്തു, കബീര്‍. ഖബറടക്കം പള്ളിപ്പുഴ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Youth, Death, Obituary, Wedding, Top-Headlines, Youth died in Hospital
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Youth, Death, Obituary, Wedding, Top-Headlines, Youth died in Hospital
< !- START disable copy paste -->