city-gold-ad-for-blogger

ദസറ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ടൂറിസ്റ്റ് മിനി ബസിടിച്ച് ഒരാള്‍ മരിച്ചു; 4 പേര്‍ക്ക് ഗുരുതരം

കുമ്പള: (www.kasargodvartha.com 20.10.2018) മംഗളൂരുവില്‍ ദസറ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ടൂറിസ്റ്റ് മിനി ബസിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. സൂരംബയലിലെ പുരുഷോത്തമഗട്ടി- മീനാക്ഷി ദമ്പതികളുടെ മകന്‍ സദാനന്ദന്‍ (20) ആണ് മരിച്ചത്.
ദസറ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ടൂറിസ്റ്റ് മിനി ബസിടിച്ച് ഒരാള്‍ മരിച്ചു; 4 പേര്‍ക്ക് ഗുരുതരം

സുഹൃത്തുക്കള്‍ക്കൊപ്പം മംഗളൂരുവില്‍ ദസറ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു സദാനന്ദന്‍. ഇതിനിടെയാണ് എതിരെ നിന്നും വരികയായിരുന്ന ടൂറിസ്റ്റ് മിനി ബസിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓട്ടോയ്ക്കകത്ത് കുടുങ്ങിയ സദാനന്ദനെ ഉടന്‍ പുറത്തെടുത്ത് മംഗളൂരുവിലെ ആശുപത്രിയിത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ സദാനന്ദന്റെ സുഹൃത്തുക്കളായ സുനില്‍ (28), പ്രസാദ് (27), സായി പ്രസാദ് (19), ശ്രീജിത് (20) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭരത് രാജ്, സൗമ്യ എന്നിവര്‍ സദാനന്ദന്റെ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Youth died in Auto Rikshaw- Bus Collision, Kumbala, Accident, kasaragod, news, Death, Obituary, Accidental-Death.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia