പെരുന്നാളിന് വസ്ത്രം വാങ്ങി പോകുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു
Aug 22, 2018, 11:55 IST
ബദിയടുക്ക:(www.kasargodvartha.com 22/08/2018) പെരുന്നാളിന് വസ്ത്രം വാങ്ങി പോകുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ വെച്ച് മരിച്ചു. ബദിയടുക്ക ടൗണിന് സമീപത്തെ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് അലി ഷാനാ (23)ണ് മരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അഞ്ച്‌പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് നിന്നും പെരുന്നാള്‍ വസ്ത്രം വാങ്ങി ബദിയടുക്കയിലേക്ക് പോകുമ്പോള്‍ നീര്‍ച്ചാലില്‍ വെച്ച് ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.
ബന്ധു മഷൂദാണ് കാര്‍ ഓടിച്ചിരുന്നത്. മഷൂദിനെ കൂടാതെ മൂസ സാജിദ്, ഫെര്‍നാസ്, സാബിത്ത്, ഷാന്‍, എന്നിവരാണ് കാറിലുണ്ടായിരുന്നതെന്ന് ബദിയടുക്ക പോലീസ് പറഞ്ഞു. ഇവര്‍ നിസ്സാര പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഡ്രൈവിംഗ് സീറ്റിനടുത്ത സീറ്റിലാണ് യുവാവ് ഇരുന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഷാനെ ഓടിക്കൂടിയ നാട്ടുക്കാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ മംഗളൂരുവിലെ യൂണിറ്റി ആശുപര്തിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.ഉമ്മ:സബീറ, സഹോദരങ്ങള്‍:അലിഫീന,അസ്‌നിയ,അഫ്‌സത്ത്,അജീസ.അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Badiyadukka, kasaragod, Kerala, Accident, Death, Obituary, Hospital, Injured, Youth died in accident
< !- START disable copy paste -->