 |
Ramsheed |
തൃക്കരിപ്പൂര്‍: ബങ്കളൂരുവില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് മണിക്കൂറുകള്‍ക്കകം മരണപ്പെട്ടു. വലിയപറമ്പ പടന്നക്കടപ്പുറത്തെ എ റഹ്മത്തിന്റെയും അബ്ദുല്‍ റസാഖിന്റെയും മകന് റംഷീദ് (18) ആണ് മരിച്ചത്. പനി ബാധിച്ച് ബങ്കളൂരുവിലെ ജോലി സ്ഥലത്ത് കിടപ്പിലായ റംഷീദിനെ മാതാവും ബന്ധുവും ചേര്‍ന്ന് ഞായറാഴ്ച രാവിലെയാണ് നാട്ടിലെത്തിച്ചത്. തൃക്കരിപ്പൂരില്‍ എത്തിയ ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. യുവാവിനു ടൈഫോയിഡ് ബാധിച്ചിരുന്ന കാര്യം റിപ്പോര്‍ട്ടുകളില്‍ സൂചന ഉണ്ടായിരുന്നതായി ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. ഏതാനും ദിവസം മുമ്പാണ് ബങ്കളൂരുവിലേക്ക് പോയത്. സഹോദരങ്ങള്‍: ജുനൈദ് (മുംബൈ), ആഷിഖ്, ആയിഷ.
Keywords: Ramsheed, Obituary, Valiyaparamba, Trikaripur, Kasaragod