city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രതിശ്രുതവരന്‍ വെല്‍ഡിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

പ്രതിശ്രുതവരന്‍ വെല്‍ഡിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു
Shiva Prasad Rai
കാസര്‍കോട്: പ്രതിശ്രുത വരന്‍ വെല്‍ഡിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. കൊല്ലംങ്കാനം മന്ദസ്മിത നിലത്തിലെ മഞ്ചങ്കറായിയുടെ മകന്‍ ശിവപ്രസാദ് റായ്(33) ആണ് മരിച്ചത്. നെല്ലിക്കുന്ന് ബീച്ച് റോഡിലെ പീസസ് സ്‌കൂളിന്റെ കെട്ടിടത്തിന് മുകളില്‍ വെല്‍ഡിംഗ് ജോലി ചെയ്തുകൊണ്ടരിക്കെ മെഷീനില്‍ നിന്നും ഷോക്കേറ്റ് തെറിച്ച് വീണാണ് മരണം സംഭവിച്ചത്. തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.40 മണിയോടെയാണ് സംഭവം. വെല്‍ഡിംഗിനിടെ ഷോക്കേറ്റതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് ചെരിപ്പുകൊണ്ട് തള്ളിയപ്പോഴാണ് താഴെ ചുമരിലേക്ക് തലയടിച്ച് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊമ്പനടുക്കത്തെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് കമ്പനിയിലെ ജോലിക്കാരനാണ് ശിവപ്രസാദ് റായ്. സഹോദരങ്ങള്‍: രതി, ഹരിനാക്ഷി, ബേബി, സുജാത. വരുന്ന ഏപ്രില്‍ മാസത്തില്‍ ശിവപ്രസാദിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. കാസര്‍കോട് പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Obituary, Kasaragod, Nellikunnu, Shock

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia