ശസ്ത്രക്രിയക്കായി കാത്തുനില്‍ക്കാതെ സുധീഷ് കുമാര്‍ മരണത്തിന് കീഴടങ്ങി
Jun 8, 2018, 11:24 IST
ആദൂര്‍: (www.kasargodvartha.com 08.06.2018) മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കാത്തുനില്‍ക്കാതെ സുധീഷ് കുമാര്‍ മരണത്തിന് കീഴടങ്ങി. ആദൂര്‍ ആലന്തടുക്കയിലെ മുല്ലച്ചേരി കുഞ്ഞിരാമന്‍ നായര്‍- ബേപ്പൂര്‍ സാവിത്രി ദമ്പതികളുടെ മകനായ സുധീഷ് കുമാര്‍ (37)ആണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്.
പനി ബാധിച്ച സുധീഷിനെ രണ്ടു മാസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ മജ്ജ മാറ്റി വെക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഒരുമാസത്തോളമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പനി വിട്ടുമാറിയിരുന്നില്ല. ശസ്ത്രക്രിയക്ക് 15 ലക്ഷത്തോളം രൂപ ചെലവ് വരുന്നതിനാല്‍ വിവിധ സംഘടനകളുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിരുന്നു. അക്കൗണ്ട് വഴി കിട്ടിയ പണം സഹായ സമിതി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തവെയാണ് സുധീഷ് മരണത്തിന് കീഴടങ്ങിയത്.
മട്ടന്നൂര്‍ പഴശ്ശിരാജ മെമ്മോറിയല്‍ എന്‍.എസ്.എസ് കോളേജ് ജീവനക്കാരനായിരുന്നു. ഭാര്യ: ജിഷ (അധ്യാപിക ജി.എച്ച്.എസ്.എസ് ബെള്ളൂര്‍). ഏക മകള്‍ വൈഗലക്ഷ്മി (നാല് വയസ്). സഹോദരങ്ങള്‍: സുജിത് കുമാര്‍, ശരത് കുമാര്‍ (കാലടി എന്‍.എസ്.എസ് കോളേജ് ജീവനക്കാരന്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Adhur, Kasaragod, Kerala, News, Death, Obituary, Hospital, Treatment, Youth died after illness.
< !- START disable copy paste -->