മുംബൈയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന യുവാവ് ട്രെയിനില്‍ നിന്നും വീണ് മരിച്ചു
Jul 2, 2019, 13:46 IST
ബേക്കല്‍: (www.kasargodvartha.com 02.07.2019) മുംബൈയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന യുവാവ് ട്രെയിനില്‍ നിന്നും വീണ് മരിച്ചു. പള്ളിക്കര പൂച്ചക്കാട് ചേറ്റുകുണ്ടിലെ ശശി- നിര്‍മല ദമ്പതികളുടെ മകന്‍ ജോജു എന്ന നിതീഷ് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നാട്ടിലെത്തുമെന്ന് ജോജു വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. ഗോവയ്ക്കടുത്ത് വെച്ചാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോക്കറ്റില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചേറ്റുകുണ്ട് സ്വദേശിയാണെന്ന് വ്യക്തമായത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് വിവരം നാട്ടിലറിയിച്ചത്. ഗോവ പോലീസ് ഫോട്ടോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തതിനെ തുടര്‍ന്നാണ് മരിച്ചത് ജോജുവാണെന്ന് അറിഞ്ഞത്. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തോളമായി മുംബൈയിലെ ഒരു സ്ഥാപനത്തില്‍ ജോലിവരികയായിരുന്നു നിതീഷ്.
അവിവാഹിതനാണ്. സഹോദരങ്ങള്‍: ശരത്ത്, സഞ്ജീവ്. മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ ഗോവയിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. യുവാവിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Youth, Pallikara, Youth died after fell from Train
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Youth, Pallikara, Youth died after fell from Train
< !- START disable copy paste -->