ബൈക്കില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ഒന്നര വര്‍ഷത്തോളമായി ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി
Jul 2, 2018, 20:26 IST
കുമ്പള: (www.kasargodvartha.com 02.07.2018) ബൈക്കില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ഒന്നര വര്‍ഷത്തോളമായി ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. ഇച്ചിലം കോട് സ്വദേശിയും മായിപ്പാടി പെര്‍ദന ക്ഷേത്രത്തിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സദാശിവ (28)യാണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സൂരംബയല്‍- സീതാംഗോളി റോഡിലെ ഗ്യാരേജിനടുത്ത് വെച്ച് സദാശിവ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച്
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. പരേതനായ ബാബു- സീത ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: കൃഷ്ണ, ഉമേശ, പ്രേമ, ലളിത.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. പരേതനായ ബാബു- സീത ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: കൃഷ്ണ, ഉമേശ, പ്രേമ, ലളിത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumba, Kasaragod, Obituary, Top-Headlines, Accident, Bike-Accident, Car-Accident
Keywords: Kumba, Kasaragod, Obituary, Top-Headlines, Accident, Bike-Accident, Car-Accident