ഓട്ടോറിക്ഷക്കകത്ത് യുവാവ് തൂങ്ങിമരിച്ചു
May 8, 2012, 12:06 IST
അമ്പലത്തറ: ഓട്ടോറിക്ഷയ്ക്കകത്ത് യുവാവ് തൂങ്ങിമരിച്ചു. പയ്യന്നൂര്‍ അന്നൂരിലെ പരേതനായ കെ. നാംദേവ് കാമത്തിന്റെ മകന് പ്രമോദ് കാമത്തി(29)നെയാണ് തിങ്കളാഴ്ച വൈകുന്നേരം കോട്ടപ്പാറ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഗിയര്‍ കേബിള്‍ കഴുത്തി ല്‍ കുരുക്കി ഒരറ്റം റിക്ഷയുടെ ടോപ്പിലെ കമ്പിയില്‍ കെട്ടി പൊടുന്നനെ സീറ്റില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. കേബിള്‍ കമ്പി കഴുത്തില്‍ കുരുങ്ങി ശ്വാസം മുട്ടിയാണ് മരണം. ഉടന്‍ തന്നെ സഹോദരന് പ്രശാന്തും ബന്ധുക്കളും പ്രമോദിനെ കുശവന് കുന്നിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ നല്കാന് ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് പ്രമോദിനെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിച്ചു.
കോട്ടപ്പാറയിലെ കുടുംബ ക്ഷേത്രത്തിലേയ്ക്ക് സഹോദരന് പ്രശാന്തിന്റെ ഓട്ടോറിക്ഷയില്‍ വന്നതായിരുന്നു പ്രമോദ്. വൈകീട്ട് പ്രശാന്തും ബന്ധുക്കളും തറവാട്ട് വീട്ടില്‍ വിശ്രമിക്കുന്ന സമയത്താണ് പ്രമോദ് ഓട്ടോറിക്ഷയില്‍ ആത്മഹത്യ ചെയ്തത്. യുവാവിന്റെ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. തൊഴില്‍രഹിതനായ പ്രമോദ് അവിവാഹിതനാണ്.
ശാന്ത കാമത്താണ് മാതാവ്. പ്രശാന്തിന് പുറമെ പ്രവീണ്‍ കാമത്തും പ്രമോദിന്റെ സഹോദരനാണ്. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പയ്യന്നൂരിലേയ്ക്ക് കൊണ്ടുപോകും.

Keywords: Kasaragod, Ambalathara, Auto, Pramod.