കാസര്‍കോട്: ആള്‍ട്ടോ കാര്‍ ബൈക്കിലിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കുന്നില്‍ സ്കൂളിന് സമീപത്തെ മൊയ്തീന്റെ മകന് ഫാറൂഖ്(25) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലാണ് അപകടം ഉണ്ടായത്. ഫാറൂഖിന്റെ സുഹൃത്ത് മജല്‍ മൊഗര്‍ ശാസ്താ നഗറിലെ അബ്ദുല്ലയുടെ മകന് മൊയ്തീന് കുഞ്ഞി(19)യെ ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് നിന്നും കുമ്പള ഭാഗത്തേക്ക് കെ.എല്‍.15.കെ.6069 നമ്പര്‍ പള്‍സര്‍ ബൈക്കില്‍ പോകുമ്പോള്‍ കെ.എല്‍.14.ജെ. 8178 ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ഇരുവരേയും ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാറൂഖിന്റെ ജീവന് രക്ഷിക്കാനായില്ല. ഫാറൂഖിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഉമ്മ: ആയിഷ. സഹോദരങ്ങള്‍: അഷ്ക്കര്‍ (ദുബൈ), അഷ്വാക്ക് (പ്ലസ്ടു വിദ്യാര്‍ത്ഥി), ജാഫര്‍ (9-ാംക്ലാസ് വിദ്യാര്‍ത്ഥി), ഖദീജ (6-ാംക്ലാസ് വിദ്യാര്‍ത്ഥിനി), റിഷാദ് (1-ാം ക്ലാസ് വിദ്യാര്‍ത്ഥിനി).
Keywords: Kasaragod, Mogral, Alto, Car, Bike.