ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
Apr 25, 2012, 18:41 IST
ചീമേനി: കുഞ്ഞിപ്പാറ ഗവ. യുപി സ്കൂളിന് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ചെമ്പ്രകാനം മുണ്ടയിലെ പരേതനായ ജേക്കബ്ബിന്റെയും ജാനകിയുടെയും മകനും പൂഴിത്തൊഴിലാളിയുമായ പി പ്രകാശനാ (25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന്. സഹോദരങ്ങള്‍: പ്രസാദ്, പ്രസീത.
Keywords: Kasaragod, Cheruvathur, Cheemeni, Bike, Accident.







