city-gold-ad-for-blogger

രാംദാസ് നഗറില്‍ വിഷമദ്യം കഴിച്ച് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

രാംദാസ് നഗറില്‍ വിഷമദ്യം കഴിച്ച് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു
കാസര്‍കോട്: കൂഡ്‌ലു രാംദാസ് നഗറിലെ രഹസ്യ മദ്യവില്‍പ്പന കേന്ദ്രത്തില്‍വെച്ച് വിഷമദ്യം കഴിച്ച തെങ്ങ് കയറ്റ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. മധൂര്‍ ഷിറിബാഗിലു കംപതമൂലയിലെ പരേതനായ കൊറഗയുടെ മകന്‍ അശോകന്‍(31) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ കൂഡ്‌ലു രാംദാസ് നഗറിലെ ഗോപാലകൃഷ്ണ ഹൈസ്‌ക്കൂളിന് സമീപം റോഡരികിലാണ് അശോകനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. വിവരമറിഞ്ഞ് പോലീസെത്തി ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.വ്യാജ ചാരായം കഴിച്ചാണ് അശോകന്‍ മരിച്ചതെന്ന് നാട്ടുകാരും, ബന്ധുക്കളും ആരോപിച്ചു.
രാംദാസ് നഗറിലും പരിസരങ്ങളിലും വര്‍ഷങ്ങളായി വ്യാജ മദ്യവില്‍പ്പന രാപകല്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മരണപ്പെട്ട അശോകന്‍ ഉള്‍പ്പടെയുള്ള ചിലര്‍ക്ക് ടെസ്റ്റ് ഡോസ് നല്‍കിയാണ് മദ്യത്തില്‍ വിഷാംശം ഉണ്ടോയെന്ന പരിശോധന നടത്തുന്നത്. ഇങ്ങനെ നല്‍കിയ മദ്യം കഴിച്ചാണ് അശോകന്‍ മരിച്ചതെന്ന് പോലീസിന് വിവരം കിട്ടീയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് കടത്തികൊണ്ടുവരുന്ന സ്പിരിറ്റില്‍ വീര്യം കൂട്ടാന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങല്‍ ഉണ്ടാക്കുന്ന ചില മാരകരാസവസ്തുകളും ചേര്‍ക്കുന്നുണ്ടെന്നാണ് ആരോപണം. രണ്ടാഴ്ച മുമ്പ് മന്നിപ്പാടിയിലെ കുറ്റിക്കാട്ടില്‍ നിന്നും 30 ലിറ്റര്‍ അടങ്ങുന്ന കന്നാസ് എക്‌സൈസ് സംഘം പിടിച്ചെടുത്ത് ഒരു യുവാവിനെ അറസ്റ്റ് ചെയ്തിയിരുന്നു.
മരിച്ച അശോകന്‍ അവിവാഹിതനാണ്. മാതാവ്: കമല. സഹോദരങ്ങള്‍: പരേതനായ സഞ്ജീവ, ശിവാനന്ദ, സരോജിനി, ഗണേഷ, ശോഭ, ജനാര്‍ദ്ദന, ഭാരതി.

Keywords: Kasaragod, Ramdas Nagar, Hooch, Charamam, Kudlu, kasargodvartha.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia