Obituary | യൂത് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു
Aug 2, 2022, 10:51 IST
തൃക്കരിപ്പൂർ: (www.kasargodvartha.com) യൂത് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. ഗാന്ധിദർശൻ കാസർകോട് ജില്ല യുവജന വിഭാഗം ചെയർമാനും യൂത് കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡണ്ടുമായ കൊയോങ്കരയിലെ കെ വി ലിജേഷ് (31) ആണ് മരിച്ചത്.
കുളിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തൃക്കരിപ്പൂരിലെ ആശുപത്രിയിലെത്തിച്ചു. നിലഗുരുതരമായതിനാൽ പയ്യന്നൂരിലെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊയോങ്കരയിലെ കെവി ചന്ദ്രൻ -ലീല ദമ്പതികളുടെ മകനാണ്.
ഭാര്യ: പിവി അശ്വതി. ഏക മകൻ ഏതൻ ആഷ്‌ലി.
സംസ്കാരം ചൊവ്വാഴ്ച രാവിലെ കൊയോങ്കരയിലെ സമുദായ ശ്മശാനത്തിൽ നടക്കും.
Keywords: Youth Congress worker collapsed and died, Vice president, Kerala, Kasaragod, Trikaripur, Youth-congress, News, Top-Headlines, Dead, Obituary.
< !- START disable copy paste -->