വയറുവേദന: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവാവ് മരിച്ചു
Aug 6, 2015, 09:30 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 06/08/2015) കടുത്ത വയറുവേദനയെതുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി വസ്ത്ര വ്യാപാരിയായ യുവാവ് മരണപ്പെട്ടു. മൊഗ്രാല്‍പുത്തൂര്‍ പടിഞ്ഞാറിലെ പരേതനായ പി. അബ്ദുല്‍റഹ്മാന്‍ ഡീലക്‌സ് - ബീഫാത്വിമ ദമ്പതികളുടെ മകന്‍ എം.എ മുഹമ്മദ് നിസാമുദ്ദീന്‍ എന്ന നിജു (26) ആണ് മരിച്ചത്.
കലശലായ വയറുവേദനയെതുടര്‍ന്ന് നിസാമുദ്ദീനെ വ്യാഴാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ജ്യേഷ്ഠന്‍ ലത്തീഫിനൊപ്പം കുമ്പളയില്‍ ഡീലക്‌സ് വസ്ത്രക്കട നടത്തിവരികയായിരുന്നു നിസാമുദ്ദീന്‍. ബുധനാഴ്ച രാവിലെ കടയില്‍ വെച്ച് വയറുവേദന അനുഭവപ്പെട്ട നിസാമുദ്ദീന്‍ അടുത്തുള്ള ഒരു ക്ലീനിക്കില്‍ ചികിത്സിയ്ക്ക് വിദേയനായ ശേഷം വീട്ടിലെത്തിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ വീണ്ടും ഇതേഅസുഖം അനുഭവപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഛര്‍ദ്ദിയും ശ്വാസ തടസ്സവും ഉണ്ടായി.
നിസാമുദ്ദീന്‍ മംഗളൂരുവില്‍ എം.ബി.എ പഠനം പൂര്‍ത്തിയാക്കിയ ശേഷം ദുബൈയില്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിലെത്തിയ ശേഷം സഹോദരനൊപ്പം വസ്ത്രക്കടയില്‍ ജോലിചെയ്തുവരികയായിരുന്നു. നിസാമുദ്ദീന്റെ മരണം നാടിനെ ദുഃഖ സാന്ദ്രമാക്കി.
സഹോദരങ്ങള്‍: ലത്തീഫ്, ഷബീര്‍, ഇബ്രഹത്തുല്ല, നിസ, ഹസീന, നാസ്മിന്‍. ഖബറടക്കം വൈകിട്ടോട്ടെ മൊഗ്രാല്‍പുത്തൂര്‍ പടിഞ്ഞാര്‍ ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords : Mogral puthur, Kasaragod, Kerala, Obituary, Muhammed Nisamudeen, Youngster dies after stomach pain.